Friday, May 10, 2024
keralaNews

ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.കിളിമാനൂര്‍ ഗവ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ് (11) ആണ് മരിച്ചത്. ചൂട്ടയില്‍ കാവുവിളാകത്ത് വീട്ടില്‍ രതീഷ്ശുഭ ദമ്പതികളുടെ മകനാണ്. നാലു ദിവസം മുന്‍പാണ് പനി ബാധിച്ചത്. തുടര്‍ന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു ചികില്‍സ നല്‍കി. ഇവിടെനിന്ന് പിന്നീട് എസ്എടി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികില്‍സയ്ക്കിടെ മരിച്ചു. തിരുവനന്തപുരത്ത് അടുത്തിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അശ്വതി ഉള്‍പ്പെടെ രണ്ട് പേര്‍ ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു.