Thursday, May 2, 2024
keralaNews

കൊല്ലത്ത് അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

കൊല്ലം: കൊല്ലം പുയപ്പള്ളിയില്‍ അയല്‍വാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍ (44) അണ് മരിച്ചത് അയല്‍വാസിയായ സേതുരാജ് ഒളിവില്‍. മരുതമണ്‍പള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്.

ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട തിലകനും സേതുവും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നു.മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പൊലീസ് പറയുന്നു. ബന്ധുക്കളായ ഇവര്‍ ഏറെ നാളുകളായി ശത്രുക്കളാണ്. ഇവര്‍ തമ്മില്‍ വെട്ടുകേസുണ്ടായിരുന്നു.ഈ കേസില്‍ ജാമ്യത്തില്‍ നില്‍ക്കവെയാണ് കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിനൊടുവില്‍ തിലകനെ സേതുരാജ് വെട്ടിക്കൊലപ്പെടുത്തുന്നത്.തിലകന്റെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പോലീസ് മറ്റ് നടപടികളിലേക്ക് കടക്കും.