Sunday, April 28, 2024
indiaNewsSports

സാഫ് കപ്പ്: ഇന്ത്യക്ക് 9-ാം കിരീടം

ബെംഗളൂരു: ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന് പിന്നാലെ സാഫ് കപ്പും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഉയര്‍ത്തി. കുവൈത്തിനെതിരെ ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്‌സ്ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ മലര്‍ത്തിയടിച്ചു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയന്‍സുവാല ചാംഗ്‌തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗ് കിക്ക് പാഴാക്കി. എങ്കിലും സഡന്‍ ഡത്തിലെ കുവൈത്തിന്റെ ആദ്യ കിക്ക് ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്.