Friday, May 17, 2024
keralaNewspolitics

കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം

കോഴിക്കോട്: കൊലവിളി മുദ്രാവാക്യവുമായി സിപിഎം മുദ്രാവാക്യം. കോഴിക്കോട് തിക്കോടി ടൗണിലാണ് സിപിഎമ്മിന്റെ കൊലവിളി പ്രകടനം.” ഏത് പൊന്നു മോനായാലും വല്ലാണ്ട് കളിച്ചാല്‍ കയറി കൊത്തിക്കീറുമെന്ന് ‘ മുദ്രാവാക്യം. ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ എന്നും പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല എന്ന് വരെ കൊലവിളി മുദ്രാവാക്യമുയര്‍ന്നു.