Sunday, May 19, 2024
Local NewsNews

പാലിയേറ്റീവ് വാര്‍ഷികവും ക്ലിനിക് ഉദ്ഘാടനവും

മുണ്ടക്കയം:  മുണ്ടക്കയം മേഖല കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന വെല്‍കെയര്‍ പാലിയേറ്റീവ് വാര്‍ഷികവും,ക്ലിനിക് ഉദ്ഘാടനവും എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉല്‍ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മുണ്ടക്കയം ഏരിയ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മേഖലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ കരീം വാഴക്കാട് വിഷയാവതരണം നടത്തി.  അബ്ദുല്‍ കലാം മൗലവി, ഫാദര്‍ ടോമിന്‍ ജോസ്,തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഹാമിസ് കൃതജ്ഞത രേഖപ്പെടുത്തി .