Thursday, May 2, 2024
indiaNewspolitics

ഇ ഡി രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും

നാഷണല്‍ ഹെറള്‍ഡ് കേസില്‍ ഇ ഡി രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. മോദി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍ രാഹുലിനെ അന്വേഷണ ഏജന്‍സികളെ വച്ച് വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും മുന്നോട്ടുപോകുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.