Friday, May 17, 2024
EntertainmentkeralaNews

കാണാതായ നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉടമകള്‍.

കൊച്ചി: കാണാതായ നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉടമകള്‍. മാംഗോ എന്ന് വിളിക്കുന്ന കോംബൈ ബ്രീഡില്‍പ്പെട്ട അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെയാണ് കാണാതായത്.എറണാകുളം പാലാരിവട്ടം നേതാജി റോഡില്‍നിന്നാണ് നായക്കുട്ടിയെ കാണാതായത്. ഈ നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.

നായയെ കണ്ടെത്താന്‍ സഹായിക്കുന്ന അടയാളങ്ങളും നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ബ്രൗണ്‍ നിറമാണ് നായക്കുട്ടിക്ക്. ലൈറ്റ് ബ്രൗണ്‍ നിറത്തിലെ കണ്ണുകളാണ്,നീല നിറത്തിലുള്ള ബെല്‍റ്റ് കഴുത്തിലുണ്ട്. ഫോണ്‍ നമ്പര്‍ സഹിതം ഉള്‍പ്പെടുത്തി നായക്കുട്ടിയെ കണ്ടെത്താന്‍ നല്‍കിയ പത്ര പരസ്യം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ