Friday, May 3, 2024
keralaNewsUncategorized

കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപെട്ടിട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. കന്യാകുമാറി അസം എക്‌സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്. വയനാട് ചീരാലില്‍ ഇന്നലെ രാത്രി വീണ്ടും കടുവയിറങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കൈലാസം കുന്നില്‍ കടുവയെ കണ്ടത്. മേഖലയില്‍ 3 കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല. കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റ് ഭൂമികള്‍ അടിയന്തരമായി വെട്ടി തെളിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ മേപ്പാടി റെയ്ഞ്ചില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നം വനംവകുപ്പ് വ്യക്തമാക്കി.