Monday, May 6, 2024
keralaObituarypolitics

കൊലപാതകം : സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ കൊച്ചിയങ്ങാടി സ്വദേശി നിജില്‍ ആണ് അറസ്റ്റിലായത്. ഇതോടെ കൊലപാതക സംഘത്തിലെ പ്രധാനികളെല്ലാം പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ ബോംബറിഞ്ഞ് ഭീതി പരത്തിയ ശേഷം കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ നിരവധി പേരെ പോലീസ് പിടികൂടിയിരുന്നു.