Friday, May 3, 2024
keralaNews

കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ നടുറോഡില്‍ കുത്തിക്കൊന്നു

കൊട്ടാരക്കര ചെങ്ങമനാട് മകന്‍ അമ്മയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. തലവൂര്‍ സ്വദേശി മിനിമോളാണ് മരിച്ചത്. മകന്‍ ജോമോന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കില്‍ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.