Wednesday, May 15, 2024
BusinesskeralaNews

സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 10 രൂപ കൂടി 4490 രൂപയായി പവന് 80 രൂപ വര്‍ധിച്ച് 35,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂലൈ ഒന്നിന് പവന് 35200 രൂപയായിരുന്നു. മൂന്നു ദിവസമായി ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷം തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച പവന് 120 രൂപ വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ട്രോയി ഔണ്‍സ് വില 1812.58 ഡോളറായി ഉയര്‍ന്നു. 0.36 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ദേശീയ വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 47,980 രൂപയാണ്.