Wednesday, May 15, 2024
keralaNews

മുതലപ്പൊഴിയില്‍ വീണ്ടും അപകടം.

മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഇന്ന് രാവിലെയാണ് നാല് പേരുമായി കടലില്‍ പോയ വള്ളം മറിഞ്ഞത്. ലാല്‍സലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തില്‍പ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലില്‍ വീണെങ്കിലും ഉടന്‍ നീന്തിക്കയറി. പിന്നാലെ മത്സ്യബന്ധനവകുപ്പിന്റെ ബോട്ടില്‍ ഇദ്ദേഹത്തെ ഹാര്‍ബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. കാര്യമായ പരിക്കുകള്‍ ഇദ്ദേഹത്തിനില്ല. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. പുലിമുട്ടിലെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് അപകടങ്ങള്‍ തുടര്‍ച്ചയാകുന്നത്.

 

കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് പേരാണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോന്‍, സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്റണി, റോബിന്‍ എഡ്‌വിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്‌കൂബ ടീമും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയില്‍ കുടുങ്ങിയ നിലയിലായരുന്നു മൃതദേഹങ്ങള്‍.