Saturday, May 4, 2024
keralaNews

കൊച്ചി നാവികസേന ആസ്ഥാനത്ത് നാവികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

കൊച്ചി നാവികസേന ആസ്ഥാനത്ത് നാവികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാവികന്‍ ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രിയാണ് മരിച്ചത്. 19 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് തുഷാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സ്വയം വെടിവച്ച് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഐഎന്‍എച്ച്എസ് സഞ്ജീവിനിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഹാര്‍ബര്‍ പൊലീസ് കേസെടുത്തു. നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടു.