Saturday, May 18, 2024
keralaNews

സംസ്ഥാനത്ത് 13 ജില്ലകളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു.

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് അതിവേഗം പടരുന്ന സാഹചര്യമാണ് പ്രഖ്യാപനത്തിന് കാരണം. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കണ്ണൂര്‍, വയനാട് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് 13 ജില്ലകളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു.പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് അനുമതി. പൊതുചടങ്ങുകളിലും 20 പേര്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലകളില്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.