Friday, May 3, 2024
keralaNews

രോഗിയോട് മോശമായി പെരുമാറിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയോട് മോശമായി പെരുമാറിയ ആശുപത്രി നേഴ്സിംഗ് അസിസ്റ്റൻറ് അറസ്റ്റിൽ.വൈക്കം ഉദയനാപുരം ഇത്തിപ്പുഴ താഴത്തു തറ നാരായണൻ (53) ആണ് അറസ്റ്റിലായത്.കഴിഞ്ഞ 21 നാണ് കേസിനാസ്പദമായ സംഭവം. ചേർത്തല കയ്പ്പമംഗലം സ്വദേശിനിയായ 44 കാരി വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പ്രാധമിക പരിശോധനയ്ക്ക് ശേഷം വയറു കഴുകുന്നതിനായി മുറിയിൽ പ്രവേശിപ്പിച്ചു.ഈ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ, നാരായണൻ രോഗിയുടെ രഹസ്യ ഭാഗങ്ങളിൽ പിടിച്ചു വെന്നാണ് പരാതി. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കുറ്റസമ്മതിച്ചതിനെ തുടർന്ന് എസ് എച്ച് ഒ,ഷി ജി. കെ യുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി.ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു