Monday, May 6, 2024
keralaNews

കൊച്ചിയില്‍ സ്‌കൂള്‍ കെട്ടിടം പൂട്ടി കിഫ്ബി.

കൊച്ചിയില്‍ സ്‌കൂള്‍ കെട്ടിടം പൂട്ടി കിഫ്ബി. വെണ്ണല സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടമാണ് കിഫ്ബി പൂട്ടിയത്. നാളെ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് അധികൃതരുടെ നടപടി.കിഫ്ബി പിടിഎ തര്‍ക്കമാണ് സ്‌കൂള്‍ കെട്ടി പൂട്ടാന്‍ കാരണം. സ്‌കൂളിന്റെ നിര്‍മാണ പൂര്‍ത്തികരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്നാണ് കിഫ്ബി പറയുന്നത്. എന്നാല്‍, നിസ്സാര കാരണങ്ങള്‍ നിരത്തിയാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്. നിലവില്‍ ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. കെട്ടിടം പൂട്ടിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.