Sunday, May 5, 2024
keralaNews

ചങ്ങനാശേരിയില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് അയല്‍വാസിയെ വെടിവച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍

എയര്‍ഗണ്‍ ഉപയോഗിച്ച് അയല്‍വാസിയെ വെടിവച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ചങ്ങനാശേരി സ്വദേശി ജോഷിക്കു നേരെയാണ് ആക്രമണമുണ്ടായത്. ചങ്ങനാശേരി സ്വദേശികളായ വിശാല്‍ ബാബു, വിഷ്ണു സുരേഷ് എന്നിവരാണ് പിടിയിലായത്. വിശാലും അയല്‍വാസിയും തമ്മില്‍ വാക്കേറ്റം ഉണ്ടായപ്പോള്‍ ഒത്തുതീര്‍പ്പാക്കാനെത്തിയതായിരുന്നു ജോഷി.

തുടര്‍ന്ന് വിശാലും സുഹൃത്തായ വിഷ്ണുവും എയര്‍ഗണ്‍ ഉപയോഗിച്ച് ജോഷിയെ വെടിവച്ചു. വെടിയേറ്റ ജോഷിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ ഗണ്‍ പൊലീസ് പിടിച്ചെടുത്തു. പിടിയിലായ വിശാല്‍ ബാബുവിനെതിരെ ചങ്ങനാശ്ശേരിയില്‍ കഞ്ചാവ്, അടിപിടി കേസുകളുമുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.