Tuesday, May 7, 2024
keralaNewsObituary

കൊച്ചിയിലെ ഗ്ലാസ് ഫാക്ടറിയില്‍ ഗ്ലാസ് ഫാക്ടറിയില്‍ ഗ്ലാസ് പാളികള്‍ മറിഞ്ഞുവീണ് തൊഴിലാളി മരിച്ചു

കൊച്ചി: കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയില്‍ ഗ്ലാസ് പാളികള്‍ മറിഞ്ഞ് വീണ് യന്ത്രത്തിനിടയില്‍ പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയില്‍ സ്റ്റിക്കര്‍ ഒട്ടിയ്ക്കുമ്പോള്‍ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല.