Friday, May 10, 2024
keralaNews

കൊച്ചിയിലും കോഴിക്കോടും വന്‍ ലഹരിവേട്ട.

കോഴിക്കോട്: കൊച്ചിയിലും കോഴിക്കോടും വന്‍ ലഹരിവേട്ട. വിദേശത്ത് നിന്ന് പാഴ്സലില്‍ എത്തിച്ച് എല്‍എസ്ഡി കണ്ടെടുത്തു. ഒമാനില്‍ നിന്നും നെതര്‍ലാന്റ്സില്‍ നിന്നും എത്തിച്ച മയക്കുമരുന്നാണ് കണ്ടെടുത്തത്. കോഴിക്കോട് സ്വദേശിയുടെ പേരിലാണ് പാഴ്സല്‍ എത്തിയത്.15 എല്‍എസ്ഡി സ്റ്റാംപുകളാണ് പാഴ്സലില്‍ ഉണ്ടായിരുന്നത്. മേല്‍വിലാസം കേന്ദ്രീകരിച്ച് കോഴിക്കോട് നടത്തിയ പരിശോധനയിലും മാരക ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. 82 എല്‍.എസ്.ഡി സ്റ്റാംപ്, എം.ഡി.എം.എ, കൊക്കെയ്ന്‍, 1.25 കിലോ ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്.സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.