Sunday, May 12, 2024
keralaNewsObituary

കൊച്ചിയില്‍ കൂട്ടാത്മഹത്യ: കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചിയിലെ വെണ്ണലയില്‍ കൂട്ടാത്മഹത്യ.                                                   

കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. അമ്മയും, മകളും, മകളുടെ ഭര്‍ത്താവുമാണ് ആത്മഹത്യ ചെയ്തത്.

ശ്രീകലാ റോഡില്‍ ഗിരിജ, രജിത, പ്രശാന്ത് എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

രജിതയുടെ ചെറിയ കുട്ടികള്‍ രാവിലെ അയല്‍വാസികളെ വിവരം ഫോണില്‍ അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. 

ഗിരിജയും മരുമകന്‍ പ്രശാന്തും തൂങ്ങി മരിച്ച നിലയിലായിരുന്നു. രജിത വിഷം കഴിച്ചാണ് മരിച്ചതെന്നാണ് നിഗമനം.

ഒരുകോടിയ്ക്ക് മുകളില്‍ കടബാദ്ധ്യതയുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.