Saturday, April 27, 2024
keralaNews

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ, കെഎസ്യു സംഘര്‍ഷം.

തിരുവനന്തപുരം :തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ, കെഎസ്യു സംഘര്‍ഷം. രാത്രി 8 മണിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കെഎസ്യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായ സഫ്‌നയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കെഎസ്യു പുറത്തുവിട്ടു. പരുക്കേറ്റ വിദ്യാര്‍ഥികള്‍ ചികിത്സ തേടി.