Tuesday, May 21, 2024
keralaNews

കൈക്കൂലി :ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കൂത്താട്ടുകുളം: റദ്ദാക്കിയ ലൈസന്‍സ് പുനഃസ്ഥാപിക്കുന്നത് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി.എസ് ബിജുവിനെ ഇന്നലെ രാത്രിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുന്നത്. ലോഡ്ജ് ഉടമയില്‍ നിന്നുമാണ് ബിജു കൈക്കൂലി വാങ്ങുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ബിജു.ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടിയെടുത്തിരുന്നു. ഇതില്‍ മീഡിയ കവലയ്ക്ക് സമീപമുളള ലോഡ്ജിനെതിരായ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ലൈസന്‍സ് പുതുക്കി നല്‍കാന്‍ 1.5 ലക്ഷം രൂപയാണ് ബിജു ആവശ്യപ്പെട്ടത്.തുക ഒരുമിച്ച് നല്‍കാനാകില്ലെന്ന് അറിയിച്ച ഹോട്ടല്‍ ഉടമയോട് പകുതി തുകയുമായി എത്താന്‍ ബിജു ആവശ്യപ്പെട്ടു. ബാക്കി തുക പത്ത് ദിവസത്തിന് ശേഷം നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. ലോഡ്ജ് ഉടമ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയും അവര്‍ നല്‍കിയ നോട്ടുകളുമായി ബിജുവിന്റെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വെളിയില്‍ കാത്ത് നിന്ന സംഘം താമസ സ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടുകയായിരുന്നു