Monday, May 6, 2024
HealthkeralaNews

കേരള സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

കോവിഡ് വാക്സിന്‍ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വാക്സിന്‍ നിര്‍മ്മാണത്തിന്റെ തുടര്‍നടപടികളിലേക്ക് കടന്നിരിക്കുകയാണ് സര്‍ക്കാര്‍. വാക്സിന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സംഘം ഇന്ന് സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കും.

പ്രൊജക്റ്റ് ഡയറക്ടര്‍ എസ്. ചിത്രയാണ് റിപ്പോര്‍ട്ട് നല്‍കുക.പത്ത് വാക്സിന്‍ കമ്പനികളാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. 20 കമ്പനികളാണ് രാജ്യത്ത് വാക്സിന്‍ നിര്‍മ്മിക്കുന്നത്. വാക്സിന്‍ ഉത്പാദനത്തില്‍ നിന്ന് വലിയ ലാഭം കിട്ടില്ല. അതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് താത്പര്യ പത്രം സമര്‍പ്പിക്കുന്നത്. താത്പര്യ പത്രത്തിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സൂചനയു