Wednesday, May 8, 2024
keralaLocal NewsNews

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് വൃത്തിയാക്കി യൂത്ത് കെയർ നാടിന്  മാതൃകയായി.

എരുമേലി: സ്വാതന്ത്രത്തിന്റെ 75ആം വാർഷിക ദിനത്തോടനുബന്ധിച്ചു യൂത്ത് കെയർ എരുമേലിയുടെ നേതൃത്വത്തിൽ മാലിന്യ കൂമ്പാരം നിറഞ്ഞ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് വൃത്തിയാക്കി യൂത്ത് കെയർ നാടിനു മാതൃകയായി.യൂത്ത് കെയർ ജനറൽ കൺവീനർ ബിനു മറ്റക്കരയുടെ നേതൃത്വത്തിൽ യൂത്ത് കെയർ അംഗങ്ങളായ പി കെ കൃഷ്ണകുമാർ, ഷെഹിം വിലങ്ങുപാറ,റിൻസ് വടക്കേടത്തു,അസ്ഹർ കറുകാഞ്ചേരിൽ അർഷദ് നജീബ്, സുഹൈൽ പേഴുംകാട്ടിൽ, അൻവർഷ കെ എം, അൻസർ നജീബ്, ടിൻസ് കല്ലുപുരക്കൽ,ആശിഷ് കാവുംപടം, സഹീർ ഖാൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി..യൂത്ത് കെയറിന്റെ നേതൃത്വത്തിൽ ഷെർ മൗണ്ട് കോളേജ് അങ്കണത്തിൽ  നടത്തിയ പതാക ഉയർത്തൽ കെ എസ് യു നിയോജക മണ്ഡലം സെക്രട്ടറി അർഷദ് നജീബ് നിർവഹിച്ചു.