Monday, April 29, 2024
keralaNews

കേരള പോലീസിലെ ക്രിമിനല്‍ കേസ് ഉദ്യോഗസ്ഥ പ്രതികള്‍ 744; പിരിച്ചു വിട്ടത് 18 പേരെ

സംസ്ഥാനത്ത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ 744 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്നാണ് ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. കേസില്‍ പ്രതികളായ 18 പേരെ ഇതിനോടകം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിട്ടവരുടെ കണക്കാണിത്. പിരിച്ചുവിട്ടവരുടെ കണക്ക് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രണിത്. ഉദയകുമാര്‍ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ടു പോലീസുകാരും മുതല്‍ പോക്‌സോ കേസില്‍ ശിക്ഷപ്പെട്ട പൊലീസുകാരന്‍ വരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്.