Friday, March 29, 2024
keralaNewsObituary

കട്ടപ്പനയില്‍ ഷോക്കേറ്റ് മരിച്ച സംഭവം; സ്വകാര്യ സ്ഥാപനത്തിലെ വൈദ്യുതി വിച്ഛേദിച്ചു ജനറേറ്ററും സീല്‍ ചെയ്തു

ഇടുക്കി: കട്ടപ്പനയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിര്‍മ്മല സിറ്റി മണ്ണാത്തിക്കുളത്തില്‍ എം വി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. കെഎസ്ഇബി വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് പണികള്‍ നടത്തിയത്. എന്നിട്ടും ബെന്നിക്ക് ഷോക്കേറ്റതോടെയാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെ്ക്ടറേറ്റ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹൈറേഞ്ച് ഹോം അപ്ലയന്‍സസിലെ ജനറേറ്ററില്‍ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തിയത്. ജനറേറ്റര്‍ കൃത്യമായി എര്‍ത്തിംഗ് നടത്തിയിരുന്നില്ല.

ഇതേതുടര്‍ന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ജനറേറ്ററും സീല്‍ ചെയ്തു. വയറിംഗ് കൃത്യമായ രീതിയിലല്ല ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. ഒരു പോസ്റ്റില്‍ നിന്നും 16 കണക്ഷനുകള്‍ നല്‍കി കെഎസ്ഇബിയും വീഴ്ച വരുത്തിയെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മരിച്ച ജേക്കബിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലട്കിക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറും. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.