Sunday, May 5, 2024
keralaNewsObituarypolitics

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ്സ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാന്‍ സ്‌കറിയ തോമസ് (65)അന്തരിച്ചു. കൊവിഡാനന്തരം ചികിത്സയിലിരിക്കെ അല്‍പം മുന്‍പായിരുന്നു അന്ത്യം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലാ മെഡിസിറ്റിയിലും തുടര്‍ന്ന് രോഗം ഭേദമായ ശേഷം ശ്വാസകോശ സംബദ്ധമായ അസുഖങ്ങള്‍ക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും ചികിത്സയിലായിരുന്നു.

രണ്ട് തവണ കോട്ടയത്ത് നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977ലും 80ലുമായിരുന്നു അത്. 1984ല്‍ സിപിഎമ്മിന്റെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.നിലവില്‍ കെഎസ് ഐ ഇ ചെയര്‍ പദവി വഹിച്ചു വരുകയായിരുന്നു.