Saturday, May 18, 2024
keralaNews

കൊക്കോട്ടേല പാറമുകളില്‍ വന്‍ തീപിടിത്തം, 30 ഏക്കര്‍ റബര്‍ തോട്ടം അഗ്‌നിക്കിരയായി

കൊക്കോട്ടേല മൈലമൂടിന് സമീപം പാറമുകളില്‍ വന്‍ തീപിടിത്തം. സ്വകാര്യ വ്യക്തികളുടെ അടക്കം വസ്തുക്കള്‍ കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. 30 ഏക്കര്‍ റബര്‍ തോട്ടം അഗ്‌നിക്കിരയായി. ആദ്യം ഒരു തവണ തീ അണച്ചെങ്കിലും വീണ്ടും കത്തിയതാണ് കൂടുതല്‍ പ്രദേശത്തേക്ക് അഗ്‌നി പടരാന്‍ ഇടയായത്.ഫയര്‍ഫോഴ്‌സ് വന്നെങ്കിലും കുന്നിന്‍ മുകള്‍ ആയതിനാല്‍ ഇവരുടെ വാഹനം ഈ സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മരത്തിന്റെ ശിഖരങ്ങള്‍ വെട്ടി തീ കെടുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും. രാത്രി വൈകിയും തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.