Sunday, May 5, 2024
keralaNews

കേരളത്തില്‍ എത്തിയ എന്‍ഡിആര്‍എഫ് ജവാനെ കാണ്മാനില്ല പോലീസില്‍ പരാതി

പത്തനംതിട്ട: പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തിയ ദേശിയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണ്മാനില്ല. തമിഴ്നാട് സ്വദേശി രാജേഷ് രവീന്ദ്ര (38) നെയാണ് കാണാതായത്. തിരുവല്ല മതില്‍ഭാഗം സത്രം ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ തുടരവെയാണ് ഇദ്ദേഹത്തെ കാണാതായത്. ഒരു മാസം മുന്‍പാണ് ഇയാള്‍ കേരളത്തിലെത്തിയത്. നിലവില്‍ രാജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. സംഘാംഗത്തെ കാണാനില്ലെന്ന വിവരം ഇന്ന് വൈകിട്ടാണ് എന്‍ഡിആര്‍എഫ് ഇന്‍സ്പെക്ടര്‍ തിരുവല്ല പോലീസില്‍ അറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.