Thursday, April 25, 2024
educationkeralaNews

കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും

തിരുവനന്തപുരം; കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകളെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. മാര്‍ച്ച് 21 മുതല്‍ 25 വരെയാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ. പ്ലസ്ടു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ്. പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 21 വരെയും നടക്കും.