Saturday, May 4, 2024
keralaNews

കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 8 ,9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.