Thursday, May 9, 2024
keralaNews

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി.മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ‘ബിപോര്‍ജോയ്’ അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ജൂണ്‍ പതിനഞ്ചോടു കൂടി ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലയിലേക്കു പ്രവേശിക്കും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റുവീശുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.