Saturday, April 27, 2024
EntertainmentkeralaNews

ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികള്‍

ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികള്‍. എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ കോട്ടയം കളക്ടറായി ഭാര്യ വി വിഗ്നേശ്വരിയാണ് എത്തിയത്. കോട്ടയത്തിന്റെ സമഗ്രപുരോഗതിക്ക് നൂതന ഇടപെടലുകള്‍ നടത്തുമെന്നാണ് വിഗ്നേശ്വരിയുടെ പ്രഖ്യാപനം.2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ വി വിഗ്നേശ്വരി കോട്ടയം ജില്ലാ കളക്ടര്‍ ആയാണ് ചുമതല ഏറ്റെടുത്തത്. സകുടുംബം എത്തിയാണ് പുതിയ കളക്ടര്‍ ജില്ലയുടെ ഭരണസാരഥിത്യം ഏറ്റെടുത്തത്.തൊട്ടടുത്ത ജില്ലയായ എറണാകുളത്തിന്റെ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് വിഘ്നേശ്വരിയുടെ ജീവിത പങ്കാളിയാണ്. മൂന്ന് മാസം മുമ്പ്, ബ്രഹ്‌മപുരം കത്തിയെരിയുമ്പോഴാണ് ഉമേഷ് കളക്ടര്‍ സ്ഥാനത്തെത്തുന്നത്.കടുത്തു വെല്ലുവളിയുടെ നാളുകളില്‍ ജില്ലയെ നയിക്കുമ്പോഴും കുടുംബമായിരുന്നു ഉമേഷിന്റെ മനസില്‍. സമീപജില്ലയിലേക്ക് ഭാര്യ കൂടി എത്തിയതോടെ സന്തോഷത്തിലാണ് ഉമേഷ്. ഒപ്പം ക്രിയാത്മക ഭരണത്തിന് പരസ്പര ആശയവിനിമയവും ഇരുവരും ഗുണകരമായി കാണുന്നു.സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ വഴി ജില്ലയെ കുറിച്ച് പഠിക്കാനും നൂതന പദ്ധതികള്‍ നടപ്പാക്കാനുമാണി വിഗ്നേശ്വരിടെ ആദ്യ ശ്രമം. അതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കെ ടി ഡി സി എംഡി ആയും കോളേജിയേറ്റ് എജുക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ച പരിചസമ്പത്ത് വിഗ്നേശ്വരിക്ക് കരുത്താണ്.