Saturday, May 11, 2024
Local NewsNewspolitics

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം: തരൂര്‍

എരുമേലി: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍ വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എം പി ശശി തരൂര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമായ എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം വലിയ അമ്പലത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എരുമേലിയിലെ തിരക്കിനെ കുറിച്ച് അറിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ലെന്നും ക്ഷേത്ര ദര്‍ശനത്തിന് മാത്രമാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടൊപ്പം പത്തനംതിട്ട എം പി ആന്റോ ആന്റണിയും ഉണ്ടായിരുന്നു.വലിയ അമ്പലത്തില്‍ നിന്നും പേട്ട തുള്ളല്‍ പാതയിലൂടെ നടന്ന് എരുമേലി നൈനാര്‍ ജുമാ മസ്ജിദും സന്ദര്‍ശിച്ചു.

എരുമേലിയില്‍ എത്തിയ ശശി തരൂര്‍ എം പിയെ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എ സലീം, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ഇ. ജെ ബിനോയ് , പഞ്ചായത്ത് അംഗം നാസര്‍ പനച്ചി, എരുമേലി ജമാത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്, സെക്രട്ടറി സിഎഎ കരീം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, ബിനു നിരപ്പേല്‍ എന്നിവര്‍ രണ്ട് സ്ഥലങ്ങളില്‍ വച്ച് സ്വീകരിച്ചു .