Monday, May 6, 2024
keralaLocal NewsNewsObituary

എരുമേലി ശ്രീനിപുരത്ത്  സ്വകാര്യ ബസിടിച്ച്  വയോധിക മരിച്ചു 

എരുമേലി: എരുമേലി ശ്രീനിപുരത്ത്  സ്വകാര്യ ബസിടിച്ച്   പൊര്യൻമല സ്വദേശിയായ വയോധിക മരിച്ചു.എരുമേലി  കനകപ്പലം പൊര്യന്മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലിൽ) പരേതനായ വർഗീസ് കോരയുടെ ഭാര്യ ശോശാമ്മ (അമ്മിണി – 72) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ശ്രീനിപുരത്തുള്ള പള്ളിയിൽ  പ്രാർത്ഥനക്ക് ശേഷം വീട്ടിലേക്ക് വരാനായി ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്നതിനിടെ  എരുമേലി -റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് തട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

  മക്കൾ:സുജ,സിബി,സിജി.സംസ്ക്കാരം നാളെ 10/7 തിങ്കളാഴ്ച  രാവിലെ 9 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വാർഡംഗം ലിസി സജിയുടെ വസതിയിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് 12.30 ഓടെ കനകപ്പലം സെന്റ് ജോർജ്
കത്തോലിക്കേറ്റ് (പഴയ പള്ളി) പള്ളിയിൽ നടക്കും. എരുമേലി സി എച്ച് സി യിൽ വച്ച് എരുമേലി എസ്. ഐ ശാന്തി കെ ബാബുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയി. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എസ് കൃഷ്ണകുമാർ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി ,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ ജെ ബിനോയ് ,അനിത സന്തോഷ്
ലിസി സജി, നാസർ പനച്ചി എന്നിവർ ആശുപത്രിയിലെത്തി ക്രമീകരണം ഒരുക്കി.