Wednesday, May 8, 2024
indiaNews

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍   പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസംഗീത അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-2023 വര്‍ഷത്തെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ബാലസുബ്രഹ്‌മണ്യം എന്നിവര്‍ക്കാണ് പുരസ്‌കാരം. മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണന്‍, കലാ വിജയന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്കും കൂടിയാട്ടത്തില്‍ മാര്‍ഗി മധു ചാക്യാര്‍, ചെണ്ട വിഭാഗത്തില്‍ പി.കെ. കുഞ്ഞിരാമന്‍, തോല്‍പാവക്കൂത്തില്‍ കെ. വിശ്വനാഥ പുലവര്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് ജി. വേണുവിനും പുരസ്‌ക്കാരം ലഭിക്കും.