Monday, April 29, 2024
keralaNews

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പീഡന പരാതി നല്‍കി വിദ്യാര്‍ത്ഥിനി.

പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പീഡന പരാതി നല്‍കി വിദ്യാര്‍ത്ഥിനി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാര്‍ സ്വദേശി ഷാജഹാനെതിരെയാണ് പരാതി. സൂപ്പര്‍ ഡീലക്സ് ബസിലെ ഡ്രൈവറാണ് ഷാജഹാന്‍. ബസില്‍ വച്ച് ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു.ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇമെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം യുവതിയുടെ ആരോപണം ഡ്രൈവര്‍ നിഷേധിച്ചു. യാത്രക്കാരിയെ അറിയാമെന്നും ആരോപണത്തിന് പിന്നില്‍ മറ്റ് കാരണങ്ങളാണെന്നും ഡ്രൈവര്‍ പറഞ്ഞു.