Sunday, May 19, 2024
keralaNewsObituaryworld

യുഎസില്‍ ബോട്ടുയാത്രയ്ക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു.

കൊച്ചി :രാമമംഗലം യുഎസ് ഡാലസില്‍ റേഹബാര്‍ഡിലെ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലില്‍ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. തോമസ് ആന്റണി ഡാലസില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ഇന്ത്യന്‍ സമയം തിങ്കള്‍ വൈകിട്ടായിരുന്നു അപകടം. ബിജു ഡാലസില്‍ വിനോദ സഞ്ചാര, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാന്‍ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് ആന്റണി അപകടത്തില്‍പെട്ടത്.