Thursday, May 16, 2024
Local NewsNewspolitics

കേരള കര്‍ഷക സംഘം എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

എരുമേലി ..മലയോര കര്‍ഷകരെ വന്യജീവികളില്‍ നിന്നും രക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

എരുമേലി പ്രൈവറ്റ് ബമ്പ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു.ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സംഘടനയുടെ സംസ്ഥാന സമിതിയംഗം പ്രഫ: എം ടി ജോസഫ് ഉല്‍ഘാടനം ചെയ്തു.

പ്രഫ: ആര്‍ നരേന്ദ്രനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍ , സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, എം കെ സാനു, ഗീതാ ഉണ്ണികൃഷ്ണന്‍ ,പി എന്‍ബിനു, കെ ജയകുമാര്‍,

കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ് അജിത രതീഷ് , പഞ്ചായത്ത് പ്രസിഡന്റെുമാരായ തങ്കമ്മ ജോര്‍ജുകുട്ടി (എരുമേലി ) അദ്ധ്വ:ശ്രീകുമാര്‍( ചിറക്കടവ്), എസ് ഷാജി (എലിക്കുളം ), 

 

ബ്ലോക്ക് പഞ്ചായത്തയംഗം ടി എസ് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി സജിന്‍ വിവട്ടപ്പള്ളി സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

കാട്ടുമൃഗങ്ങങ്ങളുട അക്രമത്തിന് ഇരയാകുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍ കണമെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.