Sunday, May 19, 2024
indiaNewsworld

നളന്ദ മ്യൂസിയത്തില്‍ നിന്നും കളവുപോയ ബുദ്ധ വിഗ്രഹം തിരികെ എത്തിച്ചു

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുമ്പ് നളന്ദ മ്യൂസിയത്തില്‍ നിന്നും കളവുപോയ പുരാവസ്തു ബുദ്ധ വിഗ്രഹം അമേരിക്കയില്‍ നിന്നും തിരികെ എത്തിച്ചു.

1961 ആഗസ്റ്റ് 22നും 1962 മാര്‍ച്ചിലുമായി വിഗ്രഹങ്ങള്‍ മോഷണം പോയിരുന്നു. ഇതില്‍ നളന്ദ മ്യൂസിയത്തില്‍ നിന്നും ബുദ്ധ സാഖ്യമുനിയെന്നും ബോധിസത്ത്വ മൈത്രേയ എന്നും വിളിക്കപ്പെടുന്ന വെങ്കലത്തില്‍ തീര്‍ത്ത അമൂല്യ വിഗ്രഹമാണ്തിരികെ എത്തിച്ചത് .

അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് കടത്തിക്കൊണ്ട് പോയ വിഗ്രഹം ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. നളന്ദയില്‍ നിന്നും കളവുപോയവയില്‍ ഇത് രണ്ടാമത്തെ ബുദ്ധവിഗ്രഹമാണ് തിരികെ ഇന്ത്യയില്‍ എത്തുന്നത്.

2018ല്‍ ലണ്ടനില്‍ നിന്നാണ് ആദ്യത്തേത് തിരികെ ലഭിച്ചത്. 1960 കളിലാണ് വിഗ്രഹങ്ങള്‍ കളവുപോയത്. ഏറെ സൂക്ഷമതയോടെ വെങ്കലത്തില്‍ തീര്‍ത്തവയാണ് ബുദ്ധ പ്രതിമകളെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

1970കള്‍ മുതലാണ് രാജ്യാന്തര തലത്തില്‍ ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയെന്ന് കരുതുന്ന വിഗ്രഹങ്ങള്‍ക്കായി തിരച്ചില്‍ രാജ്യാന്തര തലത്തില്‍ ആരംഭിച്ചത്.