Friday, May 3, 2024
NewsObituaryworld

കൂട്ടക്കൊലപാതകം. അഞ്ച് പേരെ അക്രമി കുത്തിക്കൊന്നു

സിഡ്‌നി: ഓസ്‌ട്രേലിയിയിലെ സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കൂട്ടക്കൊലപാതകം. അജ്ഞാതനായ അക്രമി മാളിലെത്തി നിരവിധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം.   ആക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേര്‍ക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കിഴക്കന്‍ സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലെ മാളിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് ഇരുപതോടെയാണ് ആയുധവുമായി ആക്രമി മാളില്‍ പ്രവേശിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ ഓഫീസറാണ് ആക്രമിയെ വെടിവച്ചത്. സംഭവം അപലപിച്ച ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിച്ചു.