Friday, May 3, 2024
keralaNewsObituary

യുവാവിന്റെ മൃതദേഹം പാറമടയില്‍ കണ്ടെത്തി

പാലക്കാട്: കാണാതായ യുവാവിന്റെ മൃതദേഹം പാറമടയില്‍ കണ്ടെത്തി. കോണിക്കഴി ഡോ. രമേഷ് ബാബുവിന്റെ മകന്‍ രാമകൃഷ്ണനാണ് മരിച്ചത്. പുലാപ്പറ്റയില്‍ നിന്നും കാണാതായ യുവാവിനെ കീറിപ്പാറ ചാത്തംപള്ളിയാലിലുള്ള ക്വാറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  പാറമടയ്ക്ക് സമീപത്ത് നിന്നും യുവാവിന്റേതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ നിന്ന് ചെരുപ്പും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആദ്യ ഘട്ടത്തില്‍ മൃതദേഹം കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പാലക്കാട് നിന്നും സ്‌കൂബ ടീം ഉള്‍പ്പെടെ എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.