Tuesday, May 7, 2024
keralaNews

നടന്‍ ജയസൂര്യയ്ക്കു മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്  രംഗത്ത്

സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച നടന്‍ ജയസൂര്യയ്ക്കു മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. റോഡ് അറ്റകുറ്റപ്പണിക്ക് മഴ പ്രശ്‌നം തന്നെയാണെന്ന് മന്ത്രി തിരിച്ചടിച്ചു. ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ മാത്രമാണ് റോഡ്. കേരളത്തില്‍ മൂന്നുലക്ഷം കീലോമീറ്റര്‍ റോഡുണ്ട്. 10 മിനുട്ടില്‍ ഒന്‍പത് മിനുട്ടും സര്‍ക്കാരിനെ അനുകൂലിച്ചാണ് ജയസൂര്യ സംസാരിച്ചതെന്നും മന്ത്രി റിയാസ് ന്യായീകരിച്ചു.