Thursday, May 2, 2024
Local NewsNews

എരുമേലിയില്‍ പോളിംഗ് ബൂത്ത് മാറ്റി

എരുമേലി: 30 ഓളം നടകള്‍ കയറി വോട്ട് ചെയ്യാനും, വാഹനം കയറി ചെല്ലാന്‍ സൗകര്യം ഇല്ലാത്തതിനാലും എരുമേലി പഞ്ചായത്തില്‍ മലയോര മേഖലയിലെ പോളിംഗ് ബൂത്ത് മാറ്റി. പൊതു പ്രവര്‍ത്തകനായ എരുമേലി ചീനിമരം സ്വദേശി നിരപ്പേല്‍ ബിനു ജേക്കബ് കോട്ടയം ജില്ല കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പോളിംഗ് ബൂത്ത് മാറ്റിയത്.

എരുമേലി ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡായ ഉമ്മിക്കുപ്പയിലെ 175 -ാം നമ്പര്‍ ബൂത്തായി പ്രവര്‍ത്തിക്കുന്ന ഇടകടത്തി റ്റി കെ എം എം യു പി സ്‌കൂളിലെ പോളിംഗ് ബൂത്താണ് മാറ്റിയത്. പ്രായമായവര്‍, രോഗികള്‍ , മറ്റ് മുതിര്‍ന്നവര്‍ അടക്കം നിരവധി പേര്‍ക്ക് സുഗമമായി വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഈ സ്‌കൂളില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള സെന്റ് മേരീസ് ഹൈ സ്‌കൂളിലേക്കാണ് പ്രസ്തുത ബൂത്ത് മാറ്റിയതെന്നും ബിനു പറഞ്ഞു.