Sunday, May 5, 2024
keralaNews

കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജവാന്‍ എ പ്രദീപിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നു റവന്യു മന്ത്രി

തൃശ്ശൂര്‍: കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജവാന്‍ എ പ്രദീപിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നു റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദീപിന്റെ ഭാര്യക്ക് ക്ലാസ് 3 ലോ അതിനു മുകളിലോ ഉള്ള തസ്തികയില്‍ നിയമനം നല്‍കും. തൃശൂര്‍ ജില്ലയില്‍ തന്നെ നിയമനം നല്‍കും. തുക നിശ്ചയിക്കുന്നത് നിലവിലുള്ള നിയമങ്ങള്‍ പാലിച്ചാണെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ കുടുബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.പ്രദീപിന്റെ ഭാര്യക്ക് ജോലി നല്‍കാനുള്ള മന്ത്രി സഭ തീരുമാനം അദ്ദേഹം കുടുംബാംഗങ്ങളെ രേഖാമൂലം അറിയിച്ചു. ഭാര്യക്ക് ജോലി നല്‍കുന്നതിന് പുറമേ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രദീപിന്റെ അച്ഛന് ചികിത്സാ സഹായമായി 3 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.