Tuesday, April 30, 2024
Local NewsNewspolitics

നികുതി വര്‍ദ്ധനവിനെതിരെ എരുമേലിയില്‍ യുഡിഎഫ്  സമരവും നടത്തി

എരുമേലി: ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി വര്‍ദ്ധനവിനെതിരെ യുഡിഎഫ് എരുമേലി പഞ്ചായത്ത് കമ്മറ്റി എരുമേലി പഞ്ചായത്ത് ഓഫീസ്സിന് മുന്‍പില്‍ ധര്‍ണ്ണയും സത്യാഗ്രഹ സമരവും നടത്തി. എരുമേലി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി.വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആര്‍ എസ് പി ജില്ലാ കമ്മറ്റി അംഗം പി.കെ റസാക്ക് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മൗലവി, ബിജി വെട്ടിയാനി ക്കല്‍, റെജി അമ്പാറ, അനിതാ സന്തോഷ്, സുനില്‍ ചെറിയാന്‍, ജോഷി മാത്യു, സലിം കണ്ണംങ്കര, സിബി എ.കെ, എം വി രാധാകൃഷ്ണന്‍ നായര്‍, രാജന്‍ നാലുമാവുങ്കല്‍, ജോണ്‍ തോപ്പില്‍, രാജന്‍ കാരമല, ജോസഫ് പി.ജെ, പി കെ വിശ്വംബരന്‍, സിയാദ് ഓമണ്ണില്‍, സലിം പുതുപ്പറമ്പില്‍, നാസ്സര്‍ എംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.