Sunday, May 12, 2024
indiaNewspolitics

കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതവും പറയുന്ന കശ്മീര്‍ ഫയല്‍സ് ഇരുനൂറ് കോടി ക്ലബില്‍

മുംബൈ: തീയേറ്ററുകള്‍ ഇളക്കിമറിച്ച് വിവേക് അഗ്‌നിഹോത്രി ചിത്രം ദ കശ്മീര്‍ ഫയല്‍സ് 200 കോടി ക്ലബില്‍ ഇടം പിടിച്ച് ജൈത്രയാത്ര തുടരുന്നു.

ചിത്രം രണ്ടാം വാരം പിന്നിടുമ്പോള്‍ 207 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. മാര്‍ച്ച് 11 ന് തീയേറ്ററുകളിലെത്തിയ ചിത്രം മാര്‍ച്ച് 18ന് 100 കോടി നേടിയിരുന്നു.

കൊറോണമഹാമാരിയ്ക്കു ശേഷം ഇത്ര വേഗത്തില്‍ 200 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രമാണ് ദ കശ്മീര്‍ ഫയല്‍സ്. ആദ്യ ദിനത്തില്‍ 4.25 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനത്തില്‍ 10.10 കോടി രൂപയും നേടിയിരുന്നു. ബോളിവുഡില്‍ 2020 ന് ശേഷം ഒരു ചിത്രം രണ്ടാം ദിനത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

തീയേറ്ററുകള്‍ ഇളക്കിമറിച്ച് കശ്മീര്‍ ഫയല്‍സ് മുന്നോട്ട് കുതിക്കുമ്പോള്‍ കൂടുതല്‍ ബ്രഹ്‌മാണ്ഡ ചിത്രങ്ങളും                                                                              തിയേറ്ററുകളിലെത്തുകയാണ്.

രാജമൗലിയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും ആലിയഭട്ടും അടക്കം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആര്‍ആര്‍ആറുമായി ആയിരിക്കും ഇനി ചിത്രം പ്രധാനമായും മത്സരിക്കുകയെന്നാണ് സിനിമാ പ്രേമികളുടെ കണക്കു കൂട്ടല്‍.

കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദ കശ്മീര്‍ ഫയല്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ കശ്മീര്‍ ഫയല്‍സ് വിവേക് അഗ്‌നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

രണ്ട് മണിക്കൂറും 50 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.