Thursday, April 25, 2024
keralaNews

കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് അടുത്ത ദത്തുനടപടികളില്‍ മുന്‍ഗണന ലഭിക്കും ;ആരോഗ്യമന്ത്രി

അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടേയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ദത്തുകേസില്‍ പരാതിക്കാരിയായ അനുപമയ്ക്ക് ഒപ്പമായിരുന്നു സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് ദത്തുനടപടികളില്‍ ഇനി മുന്‍ഗണന ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ദേശീയ അഡോപ്ഷന്‍ ഏജന്‍സിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു.