Saturday, May 4, 2024
keralaNewsUncategorized

ബിഷപ് ഹൗസില്‍ വൈദികരും പൊലീസും തമ്മില്‍ തര്‍ക്കം

കൊച്ചി : ഏകീകരണ കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം ബിഷപ് ഹൗസിന് മുന്നില്‍ വൈദികരും പൊലീസും തമ്മില്‍ തര്‍ക്കം. ബിഷപ് ഹൗസില്‍ എത്തിയ വൈദികരെ പൊലീസ് ഗേറ്റ് പൂട്ടി തടഞ്ഞതാണ് തര്‍ക്കത്തിന് കാരണം.     ചേരാനെല്ലൂര്‍ സിഐയും മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വര്‍ഗീസ് പൂതവേലിത്തറയും തമ്മിലായിരുന്നു തര്‍ക്കം ഉണ്ടായത്. സ്വന്തം വീടിന്റെ വാതില്‍ അടച്ചു വീട്ടിലേക്ക് കയറേണ്ട എന്ന് പറയുന്നത് പോലെയാണ് നടപടിയെന്ന് വൈദികന്‍ പോലീസുകാരനോട് പറഞ്ഞു. വീട്ടിലെ മൂത്ത മകനാണെങ്കിലും ചവിട്ടി പൊളിക്കാന്‍ വന്നാല്‍ അച്ഛന്‍ വീട്ടിലേക്ക് കയറേണ്ടെന്നു പറയുമെന്ന് എസ് ഐയും മറുപടി നല്‍കി. ഇന്നലെ വൈകിട്ട് എറണാകുളം ബിഷപ് ഹൗസിന് മുന്നിലായിരുന്നു സിനിമ സ്‌റ്റൈല്‍ വാദ പ്രതിവാദം.