Friday, May 3, 2024
keralaNewspolitics

കാസര്‍കോട് ജില്ലയില്‍ സമ്മേളനങ്ങള്‍ വിലക്കി ഹൈക്കോടതി.

കാസര്‍കോട് ജില്ലയില്‍ 50 പേരിലധികം പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കി ഹൈക്കോടതി.രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിനു പോലും 50 പേരെയാണ് അനുവദിച്ചത്.കാസര്‍കോട്ട് ആശുപത്രിയിലുള്ളവരുടെ ശതമാനം 36 ആണെന്ന് കോടതി.സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.അതിനിടെ സി.പി.എം കാസര്‍കോട്, തൃശ്ശൂര്‍ ജില്ലാ സമ്മേളങ്ങള്‍ വെട്ടിക്കുറച്ചു. കോവിഡ് വ്യാപന സമയത്ത് സമ്മേളനം നടത്തുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. നേരത്തെ ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പിന്‍വലിച്ചിതും വിവാദമായി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മടിക്കൈ അമ്പലത്തുകരയിലാണ് കാസര്‍കോട് ജില്ലാ സമ്മേളനം. മുതിര്‍ന്ന ജില്ലാ കമ്മിറ്റി അംഗം ടി.വി ഗോവിന്ദന്‍ സമ്മേളന പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.185 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.